എഡിറ്റര്‍
എഡിറ്റര്‍
2020ലെ ലോക എക്‌സ്‌പോ ദുബായിയില്‍
എഡിറ്റര്‍
Wednesday 27th November 2013 11:29pm

dubaiexpo2020

പാരിസ്: 2020ലെ ലോക എക്‌സ്‌പോ വേദിയായി ദുബായിയെ തെരഞ്ഞെടുത്തു. പാരിസില്‍ നടന്ന 154-ാമത് ബിഐഇ ജനറല്‍ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.

വോട്ടെടുപ്പുകള്‍ക്കൊടുവിലാണ് റഷ്യ, തുര്‍ക്കി,ബ്രസീല്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് ലോക എക്‌സ്‌പോയ്ക്കുള്ള വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് റൗണ്ടുകളിലായി നടന്ന വോട്ടെടുപ്പില്‍ മൊത്തം വോട്ടെടുപ്പിന്റെ പകുതിയിലധികവും നേടിയാണ് ദുബായ് തിരഞ്ഞെടുക്കപ്പെട്ടത്. 52.73 ശതമാനം വോട്ടാണ് ദുബായിക്ക് ലഭിച്ചത്.

റഷ്യന്‍ നഗരമായ എകാതരിന്‍ബര്‍ഗാണ രണ്ടാം സ്ഥാനത്തും, തുര്‍ക്കിഷ് നഗരമായ ഇസ്മിര്‍ മൂന്നാം സ്ഥാനത്തുമെത്തി.  ബ്രസീല്‍ നഗരമായ സാവോപോളോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തീരുമാനമറിഞ്ഞതോടെ യുഎഇയിലെങ്ങും ആഹ്ലാദം അലയടിക്കുകയാണ്. സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിനാളുകള്‍ ആഹ്ലാദപ്രകടനത്തില്‍ പങ്ക് ചേര്‍ന്നു.

കരിമരുന്ന് കലാപ്രകടനത്തോടെയാണ് ജനങ്ങള്‍ തീരുമാനത്തെ എതിരേറ്റത്.  ദുബായ് ജേതാവായാല്‍ ആഘോഷങ്ങള്‍ക്കായി മൂന്നു ദിവസത്തെ അവധി നല്‍കുമെന്ന് യു.എ.ഇ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

നിതാഖത് മൂലം തൊഴില്‍ നഷ്ടമായ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്നതാണ് തീരുമാനം. ഇതോടെ ഗള്‍ഫ് മണലാരണ്യങ്ങള്‍ വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ക്ക് വീണ്ടും വഴിതുറക്കും.

ഏതാണ്ട് മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ എക്‌സ്‌പോ വഴി ദുബായിയില്‍ തുറന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാപാര പ്രദര്‍ശനമായ വേള്‍ഡ് എക്‌സ്‌പോ ആറ് വര്‍ഷം കഴിയുമ്പോഴാണ് നടക്കാറ്.

കോടികണക്കിന് ആളുകളാണ് ലോക എക്‌സ്‌പോ കാണാനായി വേദിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തേക്ക് ഒഴുകിയെത്താറ്.

Advertisement