എഡിറ്റര്‍
എഡിറ്റര്‍
2017ല്‍ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടെത്താനുള്ള ടൈം റീഡേഴ്‌സ് പോളില്‍ മോദിയ്ക്ക് കിട്ടിയത് 0% വോട്ട്
എഡിറ്റര്‍
Monday 17th April 2017 1:05pm

 

ന്യൂദല്‍ഹി: 2017ലെ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ടൈം മാഗസിന്റെ വാര്‍ഷിക പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയത് 0% വോട്ടുകള്‍. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടാണ് റീഡേഴ്‌സ് പോളില്‍ വിജയിച്ചത്. 5% യെസ് വോട്ടുകളാണ് അദ്ദേഹം നേടിയത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, ഗായകന്‍ കാനി വെസ്റ്റ് അമേരിക്കന്‍ ഗായികയുംനടിയുമായ ജെന്നിഫര്‍ ലോപ്പസ് എന്നിവരാണ് മോദിയ്ക്കു പുറമേ 0% വോട്ടുകള്‍ നേടിയത്.


Must Read: മലപ്പുറം തെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെ: എം.ബി രാജേഷ് വിശദീകരിക്കുന്നു


റീഡേഴ്‌സ് പോളില്‍ വിജയിച്ച ഡ്യൂട്ടര്‍ട്ടിനു തൊട്ടുപിന്നിലായുള്ളത് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിസ് ട്രൂഡോ ആണ്. മൂന്നുശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. പോപ്പ് ഫ്രാന്‍സിസ്, ബില്‍ഗേറ്റ്‌സ്, സുക്കര്‍ബര്‍ഗ് എന്നിവരും മൂന്നുശതമാനം വോട്ടുനേടി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടു ശതമാനം വോട്ടുകളാണ് നേടിയത്. റഷ്യന്‍ പ്രസിഡന്റ് പുടിനും രണ്ടുശതമാനം വോട്ടുനേടി.

ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയവരുടെ അന്തിമ പട്ടിക ഏപ്രില്‍ 20നാണ് ടൈം മാഗസിന്‍ പുറത്തുവിടുക. ടൈം എഡിറ്റര്‍മാരാണ് അന്തിമപട്ടിക തീരുമാനിക്കുക.

Advertisement