എഡിറ്റര്‍
എഡിറ്റര്‍
‘കാനില്‍ വിരിഞ്ഞത് സ്‌ക്വയര്‍’; കാന്‍ ഫിലിം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Monday 29th May 2017 10:09am

 

പാരിസ്: കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് സംവിധാനം ചെയ്ത ‘ദി സ്‌ക്വയര്‍’ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ സ്വന്തമാക്കി. മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം സോഫിയ കൊപ്പോളയ്ക്കാണ് ലഭിച്ചത്.


Also read ‘സൈനികരുടെ ശവപ്പെട്ടി വാങ്ങിയതില്‍ കമ്മീഷന്‍ പറ്റിയ ബി.ജെ.പിയെ ജനം മറന്നിട്ടില്ല’; മോശം ഭക്ഷണമെന്ന് പ്രതികരിച്ച സൈനികനോട് മോദി സര്‍ക്കാര്‍ ചെയ്തതും: പി ജയരാജന്‍


‘യു വെയര്‍ നെവര്‍ റിയലി ഹിയര്‍’ലെ അഭിനയത്തിന് ജൊവാക്വിന്‍ ഫീനിക്സ് മികച്ച നടനായും ‘ദ ബിഗൈല്‍ഡ്’ലെ അഭിനയത്തിലൂടെ ഡയാന്‍ ക്രൂഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

പുരസ്‌കാര ജേതാക്കള്‍

പാം ഡി ഓര്‍: ദി സ്‌ക്വയര്‍

 

Dominic West and Terry Notary in The Square

 

ഗ്രാന്‍ഡ് പ്രിക്സ്: ബിപിഎം (ബീറ്റ്സ് പെര്‍ മിനിറ്റ്)

മികച്ച സംവിധായക: സോഫിയ കൊപ്പോള

ജൂറി പുരസ്‌കാരം: ആന്ദ്രേയ് സൈ്വഗിന്‍സ്റ്റേവ്, (ലവ്ലെസ്)

70-ാം വാര്‍ഷിക പുരസ്‌കാരം: നിക്കോള്‍ കിഡ്മാന്‍

മികച്ച നടന്‍: ജൊവാക്വിന്‍ ഫീനിക്സ് (യു വെയര്‍ നെവര്‍ റിയലി ഹിയര്‍)

മികച്ച നടി: ഡയാന്‍ ക്രൂഗര്‍ (ദ ബിഗൈല്‍ഡ്)


Dont miss മദ്യപിച്ച് മെട്രൊയില്‍ കയറിയാല്‍ കഴുത്തില്‍ പിടി വീഴും; മദ്യത്തിനു മാത്രമല്ല പുകവലിയ്ക്കും മുറുക്കാനും ചൂയിംഗമിനും നിരോധനമുണ്ട് മെട്രോയില്‍


മികച്ച തിരക്കഥ: യോര്‍ഗോസ് ലാന്തിമോസ്, എഫ്തിമിസ് ഫിലിപ്പോ(സേക്രഡ് ഡിയര്‍) & ലിന്‍ രാംസേ(യു വെയര്‍ നെവര്‍ റിയലി ഹിയര്‍)

ക്യാമറ ഡി ഓര്‍ (മികച്ച നവാഗത ചിത്രം): ലെനര്‍ സെറെയ്ല്ലി, ജൂന്‍ ഫെമ്മി

ഹൃസ്വചിത്രം: എ ജെന്റില്‍ നൈറ്റ്, ക്വി യാങ്

Advertisement