Categories

2004ലെ ആവര്‍ത്തനമായിരിക്കും 2014ലെ തിരഞ്ഞെടുപ്പ്:പിണറായി

Pinarayi

ന്യൂദല്‍ഹി: 2004ലെ പൊതുതിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരിക്കും 2014ലെ പൊതുതിരഞ്ഞെടുപ്പ് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് ഒരു സീറ്റും ലഭിക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ താഴെ വീഴുന്ന ദിനം വിദൂരമല്ലെന്നും പിണറായി പറഞ്ഞു.

ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ മലയാളി സംഘടനകളും സി.പി.ഐ.എം പ്രവര്‍ത്തകരും ചെര്‍ന്ന് ദല്‍ഹി കേരള ഹൗസില്‍ വച്ച് നല്‍കിയ സ്വീകരണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചവര്‍ തന്നെ ഇപ്പോള്‍ സര്‍ക്കാരിനെ തള്ളി പറയുകയാണ്. പല സംഘടനകളും എല്‍.ഡി.എഫിലേക്ക് വരുകയുമാണ്.

പാചക വാതകസിലിണ്ടറുകളുടെ എണ്ണം 12 ആക്കി വര്‍ധിപ്പിച്ചതുകൊണ്ടാണ് സി.പി.ഐ.എം സമരം അവസാനിപ്പിച്ചത്. സിലിണ്ടര്‍ വര്‍ധിപ്പിച്ചത് രാഹുല്‍ ഗാന്ധി ഇടപെട്ടതുകൊണ്ട് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tagged with: |