എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്രാ മോജോ ഫെബ്രുവരിയില്‍
എഡിറ്റര്‍
Sunday 3rd November 2013 1:50am

MOJO

ന്യൂദല്‍ഹി: മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് ബൈക്ക് മോജോ 300 ന്റെ അരങ്ങേറ്റം കാത്തിരിക്കുന്നവര്‍ക്ക് അല്‍പ്പം കൂടി ക്ഷമിക്കേണ്ടി വരും. മോജോയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള അരങ്ങേറ്റം വീണ്ടും മാറ്റിവച്ചു.

ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പുറത്തിറക്കാനാണ് കമ്പനി ഇപ്പോള്‍ ആലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മോജോയെത്തുമെന്നാണ് നേരത്തെ കമ്പനി പറഞ്ഞിരുന്നത്.

എന്നാല്‍ ഫെബ്രുവരിയില്‍ വാഹനം പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ടു വീലര്‍ വിഭാഗത്തിന്റെ പ്രസിഡന്റ് അനൂപ് മാധുറാണ് വ്യക്തമാക്കി.

ഇറ്റാലിയന്‍ ഇരുചക്രവാഹനനിര്‍മാതാക്കളായ മാലഗുറ്റിയുടെ എംആര്‍ 250 എന്ന ടു സ്‌ട്രോക്ക് ബൈക്കില്‍ നിന്നും കടംകൊണ്ട ഡിസൈനാണ് മോജോയ്ക്ക്.

ഇരട്ട ഹെഡ്‌ലാംപുകള്‍, ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ജുവാന്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

ഹൊറിസോണ്ടല്‍ മോണോഷോക്ക് സസ്‌പെന്‍ഷനാണ് പിന്നിലുപയോഗിച്ചിരിക്കുന്നത്. ഇരുവശങ്ങളിലുമായി രണ്ട് എക്‌സോസ്റ്റ് പൈപ്പുകളുമുണ്ട്. ഇന്‍ഡിക്കേറ്ററുകള്‍ മിററിന്റെ പിന്നിലാണ് നല്‍കിയിരിക്കുന്നത്.

മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച 292 സിസി ലിക്വിഡ് കൂള്‍ഡ് , 4 സ്‌ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മോജോയ്ക്ക് . പരമാവധി കരുത്ത് 26 ബിഎച്ച്പിയാണ്. 25 എന്‍എം ടോര്‍ക്കുമുണ്ടാകും. ആറു സ്പീഡാണ് ഗീയര്‍ ബോക്‌സ് .

Advertisement