എഡിറ്റര്‍
എഡിറ്റര്‍
2013 മോഡല്‍ ജെറ്റ എത്തി
എഡിറ്റര്‍
Friday 1st November 2013 10:47am

jetta--Dool

പരിഷ്‌കരിച്ച ഷെവി ക്രൂസിനെ നേരിടാന്‍ പുതിയ ജെറ്റയെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

പെട്രോള്‍ വകഭേദത്തിന് 13.70 ലക്ഷം രൂപ മുതലും ഡീസല്‍ വകഭേദത്തിന് 14.78 ലക്ഷം രൂപ മുതലുമാണ് ദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

പസാറ്റിലേതിന് സമാനമായ എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍, വാഷര്‍ എന്നിവയുള്ള സീനോണ്‍ ഹെഡ്!ലാംപുകള്‍ , 15 ഇഞ്ച് അലോയ് വീലുകള്‍ക്കു പകരം 16 ഇഞ്ച് അലോയ്‌സ് എന്നിവയാണ് ബാഹ്യഭാഗത്തെ പരിഷ്‌കാരങ്ങള്‍ .

ക്രൂസ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം , രണ്ട് മേഖലകളായി താപനില ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എസി , ഇലക്ട്രിക്കലായി 12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് , 60 : 40 അനുപാതത്തില്‍ മടക്കാവുന്ന പിന്‍സീറ്റ് എന്നിവ ഉള്ളിലെ പുതുമകളാണ്.

ആറ് എയര്‍ബാഗുകള്‍ , എബിഎസ്  ഇഎസ്പി എന്നിവ സുരക്ഷാസംവിധാനങ്ങളില്‍ പെടുന്നു. എന്‍ജിനു മാറ്റമില്ല. 1.4 ലീറ്റര്‍ പെട്രോള്‍ !, രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെ.

ഒക്ടേവിയയുടെ അടിസ്ഥാനവകഭേദത്തിന് ഉപയോഗിക്കുന്നതരമാണ് പെട്രോള്‍ എന്‍ജിനാണെങ്കിലും ജെറ്റയില്‍ അതിനു 18  ബിഎച്ച്പി കുറവാണ്.

നാലു സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന് ശേഷി 120 ബിഎച്ച്പി  200 എന്‍എം. ലീറ്ററിന് 14.69 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ഡീസല്‍ എന്‍ജിന് 138 ബിഎച്ച്പി   320 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സ് കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് വകഭേദവും ഇതിനുണ്ട്.

മൈലേജ് : മാന്വല്‍  19.33 കിമീ / ലീറ്റര്‍ , ഓട്ടോമാറ്റിക്  16.96 കിമീ / ലീറ്റര്‍.

പുതിയ ജെറ്റയുടെ ഡല്‍ഹി എക്‌സ്‌ഷോറും വില

ഡീസല്‍ :
ട്രെന്‍ഡ്‌ലൈന്‍  14.78 ലക്ഷം രൂപ.
കംഫര്‍ട്ട്‌ലൈന്‍  16.21 ലക്ഷം രൂപ.
ഹൈലൈന്‍  18.21 ലക്ഷം രൂപ.
ഹൈലൈന്‍ ഓട്ടോമാറ്റിക്   19.43 ലക്ഷം രൂപ.

പെട്രോള്‍ :
ട്രെന്‍ഡ്‌ലൈന്‍  13.70 ലക്ഷം രൂപ.
കംഫര്‍ട്ട്‌ലൈന്‍   14.91 ലക്ഷം രൂപ.
സ്‌കോഡ ഒക്ടാവിയ , റെനോ ഫ്‌ലുവന്‍സ് ,

Autobeatz

Advertisement