2013 ഫോര്‍ഡ്  ഫീസ്റ്റയുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. നിരവധി മാറ്റങ്ങളോടെയാണ് ഫോര്‍ഡ് ഫീസ്റ്റയുടെ രണ്ടാം വരവ്.

എല്‍.ഇ.ഡി ലേസ്ഡ് ഹെഡ്‌ലാമ്പ്‌സും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ബോണറ്റുമാണ് പുതിയ മോഡലിന്റെ പ്രധാന പ്രത്യേകതകള്‍. 1.6 ലിറ്ററാണ് ഇതിന്റെ എഞ്ചിന്‍ കപ്പാസിറ്റി.

Ads By Google

ഫോര്‍ഡിന്റെ SYNC ഇന്‍ഫോടെയ്ന്‍മെന്റ് ടെക്‌നോളജിയാണ് 2013  ഫീസ്റ്റയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പാരീസില്‍ നടന്ന മോട്ടോര്‍ ഷോ ചടങ്ങിലാണ് ഫോര്‍ഡ് 2013  ഫീസ്റ്റയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

2008 ലാണ് ഫോര്‍ഡ് ആദ്യമായി  ഫീസ്റ്റ മോഡല്‍ അവതരിപ്പിക്കുന്നത്.

പുതിയ മോഡല്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണമെന്നാണ് കമ്പനി പറയുന്നത്.