എഡിറ്റര്‍
എഡിറ്റര്‍
2012 നോക്കിയക്ക് കഷ്ടകാലം
എഡിറ്റര്‍
Friday 15th June 2012 4:26pm

 ഹെല്‍സിന്‍കി: സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തിന്റെ മലവെള്ളപ്പാച്ചിലില്‍ മലക്കം മറിയുകയാണ് നോക്കിയ. ഒരു കാലത്ത് ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായിരുന്ന നോക്കിയ ഇന്ന് നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തിലാണ്. ഈ സമരം ഇനിയും തുടരേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഇപ്പോള്‍ നോക്കിയയുടെ പ്രതീക്ഷ മുഴുവന്‍ പുതുതായി പുറത്തിറക്കിയ ലൂമിയയിലാണ്. പക്ഷേ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ലൂമിയക്ക് കഴിയുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലാളികളെ പിരിച്ചുവിട്ട് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനാണ് നോക്കിയ ഇപ്പോള്‍ ശ്രമിക്കുന്നത്. 2013 ഓടെ 10000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടുമെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ എലോപ്പ് അറിയിച്ചത്. കൂടാതെ ജര്‍മ്മനിയിലും കാനഡയിലും ഫിന്‍ലാന്‍ഡിലുമുള്ള കമ്പനിയുടെ ഗവേഷണ കേന്ദ്രങ്ങള്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ തീരുമാനം വളരെയധികം വൈകിപ്പോയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

സിംബിയന്‍ സ്മാര്‍ട്ട് ഫോണിന്റെ പരാജയവും മൊബൈല്‍ വിപണിയിലെ വിലയിടിവുമെല്ലാം 2012 നോക്കിയക്ക് പരീക്ഷണകാലമായിരിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Advertisement