റിറ്റ്‌സ് ZDI മാരുതി സുസൂക്കി പുറത്തിറക്കി. 6.23 ലക്ഷം രൂപയാണ് ദല്‍ഹിയിലെ വില. പുതിയ റിറ്റ്‌സ് ഡീസലിന് 23.2 കിലോമീറ്റര്‍ മൈലേജുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Ads By Google

കാലിബറേഷന്‍ ഒപ്റ്റിമൈസേഷന്‍ വഴിയും എഞ്ചിന്‍ ഘര്‍ഷണം വഴിയുള്ള ഇന്ധന നഷ്ടം കുറച്ചതിലൂടെയുമാണ് മാരുതിയിലെ എഞ്ചിനിയര്‍മാര്‍ക്ക് കൂടുതല്‍ ഇന്ധന ക്ഷമത കൈവരിക്കാനായത്.

പുതിയ ഹെഡ്‌ലാമ്പ് ഡിസൈനാണ് റിറ്റ്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാക്ക് സപ്പോട്ടോടുകൂടിയിട്ടുള്ള സീറ്റാണ് ZDI യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്റീരിയേഴ്‌സിന് റെഡ് ഡ്യുവല്‍ ടോണ്‍ ലഭിക്കുന്നതിനായി VDi, ZDi ട്രിമ്മുകളാണ് ഉപയോഗിച്ചിരിക്കുന്നത്.