തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്. ‘ജീവിതത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് അവാര്‍ഡ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് എം. മുകുന്ദന്‍, പ്രൊഫ. എം.കെ സാനു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മലയാള സാഹിത്യ രംഗത്ത് നല്‍കപ്പെടുന്നവയില്‍വച്ച് ഏറ്റവും മൂല്യമുള്ള പുരസ്‌കാരമാണ് വയലാര്‍ അവാര്‍ഡ്. പ്രശസ്തകവിയും സിനിമാഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

പ്രാദേശിക ചരിത്രം ഇഴകലര്‍ന്ന അഖ്യാനാനുഭവമാണ് കെ.പി രാമനുണ്ണിയുടെ പുസ്തകമെന്ന് ജൂറി വിലയിരുത്തി.