ഷാര്‍ജ: ഇരുപത്തിയൊമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ട്ര പുസ്തക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 26 മുതല്‍ നവംബര്‍ ആറു വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണു മേള നടക്കുക. മേളയോടനുബന്ദിച്ച് ഇരുനൂറോളം സാംസ്‌കാരിക പരിപാടികളും പ്രഭാഷണങ്ങളും നടക്കും.

ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടേ രക്ഷാ കര്‍ത്വത്തില്‍ ഷാര്‍ജ സാംസ്‌കാരിക വകുപ്പാണു പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന മേളയുടേ സംഘാടകര്‍. കുട്ടികള്‍ക്കായി മേളയില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടായിരിക്കും. ദിവസേന വിജ്ഞാന വിനോദപരിപാടികളും കുട്ടികള്‍ക്കായി സംഘടിപ്പീച്ചിട്ടുണ്ട്.

Subscribe Us:

നാല്‍പത്തി രണ്ട് രാജ്യങ്ങളില്‍ നിന്നായി 750 പ്രസാധകരാണു മേളയില്‍ പങ്കെടുക്കുന്നത്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ മലയാളമടക്കമുള്ള ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളും ലഭ്യമാകുമെന്നതാണു മേളയുടേ സവിഷേശത. ഇതു കൂടാതെ ഡി സി ബുക്‌സ് അടക്കമുള്ള നാലോളം പ്രസാധകരും മലയാള പ്രസിദ്ദീകരണങ്ങളുമായി മേളയില്‍ സജ്ജീവമാണ്. 71 പ്രസാധകരാണു അന്യ ഭാഷാ വിഭാഗത്തില്‍ സംബന്ധിക്കുന്നത്.

1982 മുതലാണു ഷാര്‍ജ പുസ്തക മേള ആരംഭിച്ചത്. നാലു ലക്ഷത്തൊളം പേര്‍ മേളക്കെത്തുമെന്നാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.പൊതു ജനങ്ങള്‍ക്ക് ദിനേന രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയുമായിരിക്കും സന്ദര്‍ശക സമയം. ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും തിങ്കള്‍ ബുധന്‍ ദിവസങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ്ര്രപത്യേ സൗകര്യമൊരുക്കിയിട്ടുണ്ട്.