സ്‌റ്റോക്ക്‌ഹോം : 2010ലെ നോബല്‍ പുരസ്‌കാരച്ചടങ്ങുകളുടെ തല്‍സമയസംപ്രേഷണം  ( http://www.youtube.com/thenobelprize )യൂട്യൂബിലൂടെ കാണാം. നോബല്‍ കമ്മറ്റി അംഗങ്ങളുമായും നോബല്‍ ജേതാക്കളുമായി ആശയവിനിമയം നടത്താനും നിങ്ങള്‍ക്ക് യൂട്യൂബിലൂടെ സാധിക്കും.

Subscribe Us:

ഹൈ-ഡെഫനിഷന്‍ ക്വാളിറ്റിയുള്ള സിഗ്നലുകളായിരിക്കും യൂട്യൂബിലൂടെ ലഭിക്കുക. ഫിസിയോളജി, ഫിസിക്‌സ്, മെഡിസിന്‍, രസതന്ത്രം, സാമ്പത്തികശാസ്ത്രം, സമാധാനം എന്നീ രംഗങ്ങൡലെ നോബല്‍ ജേതാക്കളുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനും നിങ്ങളുടെ പോസ്റ്റുകള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും.
ഒക്ടോബര്‍ നാലിന് മെഡിസിന്‍, അഞ്ചിന് ഫിസിക്‌സ്, ആറിന് കെമിസ്ട്രി, ഏഴിന് സാഹിത്യം, എട്ടിന് സമാധാനം, 11 ന് ഇകണോമിക്‌സ് എന്നി വിഭാഗങ്ങളിലാണ് നോബേല്‍ സമ്മാനം നല്‍കുക.