Categories

കോഴിക്കോട് വീണ്ടും ചുവന്നു; നിറം മങ്ങി

സ്വന്തം ലേഖകന്‍

കോഴിക്കോട്: സംസ്ഥാനത്താകെ വീശിയ യു.ഡി.എഫ് തരംഗത്തില്‍ ചുവപ്പ് കോട്ടയായ കോഴിക്കോട് നഗരം വിറച്ചെങ്കിലും വീണില്ല. തരംഗം മുന്‍കൂട്ടിക്കണ്ട് കോര്‍പറേഷന്‍ വികസിപ്പിച്ച് ഇടതു പോക്കറ്റുകളെ കൂട്ടിച്ചേര്‍ത്തതാണ് എല്‍.ഡി.എഫിന് പിടിവള്ളിയായത്.

കഴിഞ്ഞ തവണ ഏഴ് വാര്‍ഡുകളില്‍ മാത്രം വിജയിച്ച് കോര്‍പറേഷനില്‍ നിഷ്പ്രഭമായ യു.ഡി.എഫ് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആകെയുള്ള എഴുപത്തിയഞ്ച് സീറ്റുകളില്‍ 41 സീറ്റുകളില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫിന് 34 സീറ്റുകള്‍ ലഭിച്ചു.

പരമ്പരാഗതമായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പുതുതായി കൂട്ടിച്ചേര്‍ത്ത എലത്തൂര്‍, നടുവണ്ണൂര്‍, ബേപ്പൂര്‍ പഞ്ചായത്തുകളിലെ സീറ്റുകളാണ് എല്‍.ഡി.എഫിന് നിര്‍ണായകമായത്. എല്‍.ഡി.എഫ് ശക്തി കേന്ദ്രങ്ങളായിരുന്ന കോര്‍പറേഷന്റെ പഴയ വാര്‍ഡുകളില്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.

നഗരത്തില്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കോഴിക്കോട് കോര്‍പറേഷന്‍ വിപുലീകരണം നടത്തിയത്. എല്‍.ഡി.എഫ് പരമ്പരാഗതമായി കൈവശം വെച്ചിരിക്കുന്ന എലത്തൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍ പഞ്ചായത്തുകള്‍ കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്തത് ഈ കണക്കുകൂട്ടലോടെയായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ഫലമുണ്ടായിരിക്കുന്നത്.ഈ പഞ്ചായത്തുകളില്‍ ഒരോ വീതം സീറ്റുകളിലൊഴികെ മറ്റെല്ലായിടങ്ങളിലും എല്‍.ഡി.എഫ് ജയിച്ചു കയറി. നഗരത്തിലെ സീറ്റുകള്‍ കുത്തിയൊഴുകിപ്പോയപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗ്രാമങ്ങള്‍ രക്ഷക്കെത്തുകയായിരുന്നു.

ശക്തമായ തിരിച്ചടിക്കിടയിലും വിമത ഭീഷണി, ഐ.എന്‍.എല്‍, ജനതാദള്‍ എന്നീ കക്ഷികള്‍ വിട്ടു പോയത് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിലും കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താനായത് എല്‍.ഡി.എഫിന് ആശ്വാസം നല്‍കുന്നുണ്ട്. പുതുതായി തദ്ദേശ തിരഞ്ഞെടുപ്പില്‍ രംഗത്തെത്തിയ രാഷ്്ട്രീയ പാര്‍ട്ടികളുടെ പരീക്ഷണ ശാലയാകുമെന്ന് കരുതിയിരുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇവര്‍ക്കൊന്നും കാര്യമായ ചനങ്ങളുണ്ടാക്കാനായില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ജനകീയ വികസന സമിതിയും എസ്.ഡി.പി.ഐയും വലിയ ചലനങ്ങളുണ്ടാക്കിയില്ല. എസ്.ഡി.പി.ഐയുടെ വോട്ട് മിക്കയിടങ്ങളിലും മുസ്‌ലിം ലീഗിനാണ് പോയത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ സി.പി.ഐ.എം വിമതര്‍ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ലെന്നതും ശ്രദ്ധേയമാണ്. തടമ്പാട്ടുതാഴം, മാറാട്, ചെലവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സി.പി.ഐ.എം വിമത ഭീഷണി അതീജീവിച്ച് വിജയം വരിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. ഇവിടെ വളരെ കുറഞ്ഞ വോട്ടേ വിമതര്‍ക്ക് ലഭിച്ചുള്ളൂ. ചെറുവണ്ണൂര്‍ ഈസ്റ്റില്‍ സി.പി.ഐ.എം വിമതരും യു.ഡി.എഫും ബി.ജെ.പിയും പൊതു സ്ഥാനാര്‍ഥിയെ വെച്ചെങ്കിലും സി.പി.ഐ.എമ്മിന് അതിജീവിക്കാനായി. അരീക്കാട് നോര്‍ത്തില്‍ വിമതര്‍ മത്സരിച്ചെങ്കിലും അവര്‍ക്ക് 18 വോട്ട് മാത്രമേ നേടാനായുള്ളൂ.

എന്നാല്‍ ഒഞ്ചിയത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞതും ഏറാമലയിലെയും അഴിയൂരിലെയും മുന്നേറ്റവും വിമതരുടെ ഗ്രാമങ്ങളിലെ ശക്തിതെളിയിക്കുന്നതായി. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഭരണം പങ്കിടില്ലെന്ന് വിമതര്‍ വ്യക്തമാക്കി.

ബി.ജെ.പി ശക്തി കേന്ദ്രമായ പുതിയാപ്പയില്‍ 909 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടത് സ്ഥാനാര്‍ഥിയും നിലവില്‍ എലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ മോഹന്‍ദാസ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തിലേക്ക് പോയി. സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി മത്സരിച്ച നാല് സീറ്റുകളിലും വിജയിച്ചത് ശ്രദ്ധേയമാണ്. സി.പി.ഐ സ്ഥാനാര്‍ഥികള്‍ക്ക് ഒരിടത്തും വിജയിക്കാനായില്ലെന്നതും എല്‍.ഡി.എഫിനൊപ്പമുള്ള ഐ.എന്‍.എല്‍ സെക്യുലറിന് ഒരു സീറ്റ് നേടാനായിയെന്നതും എടുത്ത് പറയേണ്ടതാണ്.

ഇരുമുന്നണികളുടെയും മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ മേയര്‍സ്ഥാനാര്‍ത്ഥി എം.ടി പത്മ ചാലപ്പുറത്തു നിന്നും എല്‍.ഡി.എഫ് മേയര്‍സ്ഥാനാര്‍ത്ഥി എം.കെ പ്രേമജം പൊറ്റമ്മലിലും വിജയിച്ചു.

Ward Name

K.K.SAIFUNNISA ML UDF 1875

NABEESA SAIDU CPI(M) LDF 1726

SALMA RAHIMAN CPI(M) LDF 1670

C.S.SATHYABHAMA INC UDF 1645

N.C.MOYINKUTTY SJ(D) UDF 2182

THOTTUNGAL RAJANI CPI(M) LDF 2505

JALAJA.P CPI(M) LDF 1998

C.K.RENUKADEVI CPI(M) LDF 871

M.K.SAMINATHAN CPI(M) LDF 2262

ADV.M.T.PADMA INC UDF 2615

SHINOJKUMAR INC UDF 1378

SREEJA HAREESH CPI(M) LDF 1994

T.MOIDEENKOYA CPI(M) LDF 1365

K.NISHA CPI(M) LDF 2163

K.T.PATHMAJA CPI(M) LDF 1197

VIDHYA BALAKRISHNAN INC UDF 1207

K.SATHYANADHAN INC UDF 1939

KRISHNADAS THAVUNDAPURATH INC UDF 1522

K.V.BABURAJ CPI(M) LDF 1985

C.M.JUGALBABU INC UDF 1812

KATTADATH HAJARA CPI(M) LDF 2059

K.SINI CPI(M) LDF 999

M.C.SUDHAMANI INC UDF 1658

P.V.AVARAN ML UDF 3188

POOLAKKAL SREEKUMAR INC UDF 1494

V.SUDHEER CPI(M) LDF 1934

SREEVALLI RAMAN ML UDF 2320

SHAREENA CPI(M) LDF 2201

KAVITHA ARUN IND OTH 2244

ANITHA RAJAN NCP LDF 2004

MEERADHARSHAK CPI(M) LDF 1706

ANITHA KRISHNANUNNI INC UDF 1714

GIRIJA HARIDAS CPI(M) LDF 1704

MANJU CHANDRAN CPI(M) LDF 1722

ADV.CHEMBIL VIVEKANANDAN CPI(M) LDF 2532

K.P.ABDULLKOYA ML UDF 2864

T.P.KOYAMOIDEEN CPI(M) LDF 1976

PROFESSOR P.T.ABDUL LATHEEF CPI(M) LDF 1686

K.SOUDAMINI TEACHER INC UDF 2171

PONNATH DEVARAJAN CPI(M) LDF 1874

T.HASSAN CPI(M) LDF 1873

AMINA TEACHER KALATHIL ML UDF 1641

M.MOHANAN CPI(M) LDF 1153

E.M.SOMAN CPI(M) LDF 1297

USHADEVI TEACHER INC UDF 1574

LIMNA SURESH NCP LDF 2301

JEAN MOSUS IND OTH 1156

M.P.HAMEED CPI(M) LDF 2357

BRACILIA SHAMSUDHEEN IND OTH 3666

ARANGIL KAMALA RAGHUNATH SJ(D) UDF 1314

VENNAKKAT PRASEEJA CPI(M) LDF 1464

SABITHA KODI ML UDF 2124

K.DEVAKI CPI(M) LDF 2139

SAKKARIA.P.HUSSAIN INC UDF 1989

A.V.ANWAR ML UDF 1341

K.RAVEENDRAN CPI(M) LDF 1549

K.C.SHOBHITHA INC UDF 2081

C.P.MUSAFFAR AHAMMED CPI(M) LDF 2166

K.T.BEERANKOYA ML UDF 2431

JANAMMA KUNJUNNI CPI(M) LDF 2143

PROF. A.K.PREMAJAM CPI(M) LDF 1888

P.V.HYDERALI CPI(M) LDF 1795

T.K.SAUDABI ML UDF 1885

V.K.MOHANDAS CPI(M) LDF 2695

K.SREEKUMAR INC UDF 1344

M.RADHAKRISHNAN MASTER CPI(M) LDF 1732

O.SADASHIVAN CPI(M) LDF 1525

BHARADWAJ.O.M CPI(M) LDF 1385

AYISHABI PANDIKASHALA IND OTH 1598

T.SUJAN CPI(M) LDF 2662

POTTANGADI KISHANCHAND IND OTH 1836

K.MUHAMMEDALI ML UDF 2306

K.BALAGOPALAN INC UDF 1952

M.SREEDHARAN CPI(M) LDF 1399

C.P.SALIM INC UDF 1851

One Response to “കോഴിക്കോട് വീണ്ടും ചുവന്നു; നിറം മങ്ങി”

  1. RedindiansQatar

    Enthu varthayaanu ninghal koduthittullathu suhruthe?
    Vimatha cpim nettamundaakkiyillanno?
    4 panchayathukalil avar account thurakkukayum,oru panchayathil avar ettavum valiya otta kakshiyumaanu…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍