തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ടം തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിന്റെ റിക്കോര്‍ഡ് പോളിംങ്. 1995 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ഇതുനുമുന്‍പ് കനത്ത പോളിംങ് രേഖപ്പെടുത്തിയത്. ഇടുക്കിയിലെ പീരുമേട്, ഇടമലക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നടന്ന ആലപ്പുഴ, കോട്ടയം, പാലക്കാട്, ഇടുക്കി,മലപ്പുറം എന്നീ ജില്ലകളിലാണ് ഏറ്റവുംകൂടുതല്‍ പോളിംഗ് (70%) രേഖപ്പെടുത്തിയത്. എറണാകുളത്ത് 68, തൃശ്ശൂര്‍ 65 എന്നിങ്ങനെയാണ് പോളിംഗ്. സംഘര്‍ഷം കാരണം വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്ന കണ്ണൂരിലെ ഏഴ് ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

Subscribe Us:

സംഘര്‍ഷം കാരണം റീപോളിംങ് നടക്കുന്ന ബൂത്തുകളില്‍ ഇന്നും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തവരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് റീപ്പോളിംങ് നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. എന്നാല്‍ തോല്‍വി ഭയന്നാണ് യുഡിഎഫ് മത്സരരംഗത്തുനിന്ന് പിന്‍വാങ്ങുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു.

ബാലറ്റിലെ ചിഹ്നം മാറിയതിനാല്‍ മാറ്റിവെച്ച തിരുവനന്തപുരം കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്തിലെ കഴിവൂരിലും വോട്ടെടുപ്പ് ഇന്ന് നടക്കും.തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് രണ്ടാം ബൂത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുമാത്രം 26ന് റീപോളിങ് നടക്കും. ഇവിടെയും ബാലറ്റ് പേപ്പര്‍ മാറിനല്‍കിയിരുന്നു.