ജിദ്ദ: ഈവര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം നവംബര്‍ 15 മുതല്‍ ആരംഭിക്കും. വിദേശത്തുനിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്തിച്ചേരുന്നതിനുള്ള അവസാന ദിവസം ശനിയാഴ്ച്ചയാണ്. നവംബര്‍ 16നാണ് ബക്രീദ്.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇതാദ്യമായി 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ വിശുദ്ധ തീര്‍ത്ഥാടനത്തിനായി ഇതുവരെ 13 ലക്ഷം ആളുകള്‍ എത്തിക്കഴിഞ്ഞതായി ജിദ്ദ ഭരണകൂടം അറിയിച്ചു.

ഇന്ത്യയില്‍ നിന്നാണ് ഏറ്റവുമധികം തീര്‍ത്ഥാടകരെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി അറഫയിലും മിനായിലും മൂന്നുനേരം ഭക്ഷണസൗകര്യമൊരുക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് കൗണ്‍സുലേറ്റ് അറിയിച്ചു.