ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് ലോകശ്രദ്ധനേടിയ പോള്‍ നീരാളി ചത്തു. സ്വാഭാവിക മരണമായിരുന്നുവെന്ന് ഒബര്‍ഹോസന്‍ സമുദ്രജീവി കേന്ദ്രത്തിലെ ജനറല്‍ മാനേജര്‍ സ്‌റ്റെഫാന്‍ പോര്‍വാള്‍ പറഞ്ഞു.

2008 ല്‍ ഇംഗ്ലണ്ടിലെ വെയ്മൗത്തില്‍ ജനിച്ച പോള്‍ ഫൈനലില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ കിരീടം നേടുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു. മല്‍സരങ്ങള്‍ക്കു മുമ്പ് പോളിനെ സൂക്ഷിച്ച അക്വേറിയത്തിലേക്ക് ഇരുടീമുകളുടേയും പതാകയുള്ള ബോക്‌സ് ഇറക്കിവച്ചാണ് പ്രവചനം നടത്തിയിരുന്നത്. ഏത് ബോക്‌സിനു മുകളില്‍ പോള്‍ കയറിയിരിക്കുന്നോ ആ ടീം വിജയിക്കുമെന്നായിരുന്നു പ്രവചനം.