Categories

ട്വന്റി 20: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്രസിങ് ധോണിയാണ് ക്യാപ്റ്റന്‍. വീരേന്ദ്രര്‍ സെവാഗാണ് വൈസ് ക്യാപ്റ്റന്‍. ആര്‍ വിനയകുമാര്‍, പിയൂഷ് ചൗള എന്നിവരാണ് പുതുമുഖങ്ങള്‍. ശ്രീശാന്തിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.

ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, യൂസഫ് പത്താന്‍, പ്രവീണ്‍ കുമാര്‍, ദിനേശ് കാര്‍ത്തിക്, ആര്‍.പി സിംഗ്, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ്മ, അമിത് മിശ്ര എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. വിരാട് കോഹ്ലിയും,ഇശാന്ത് ശര്‍മ്മ, മനീഷ് പാണ്ഡെ, പ്രഗ്യാന്‍ ഓജ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

മുപ്പതംഗ സാധ്യത ടീമില്‍ നിന്നാണ് 15 അംഗത്തെ തെരഞ്ഞെടുത്തത്. ഏഴ് ബാറ്റ്‌സ്മാന്‍മാറും നാല് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും വീതമാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഐ പി എല്‍ മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ച ശേഷമാണ് ട്വന്റി 20 യിലേക്കുള്ള തെരഞ്ഞെടുപ്പെന്ന് സൂചനയുണ്ട്. കൂടുതല്‍ പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പരീക്ഷണത്തിന് സെലക്ടര്‍മാര്‍ തയാറായിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.