ന്യൂദല്‍ഹി: 2010-11ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആകെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. ജനസംഖ്യയില്‍ 18 കോടിയുടെ വര്‍ധനവാണുണ്ടായത്. ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെ രജിസ്ട്രാര്‍ ജനറല്‍ ഡോ.ടി ചന്ദ്രമൗലിയുമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

121.02 കോടിയില്‍ 62.37കോടി പുരുഷന്‍മാരും 58.65 കോടി സ്ത്രീകളുമാണ്. ജനസംഖ്യാ വര്‍ധന നിരക്ക് കുറയുന്ന സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്ന മേഖലകള്‍ പത്തനംതിട്ടയും കൊല്‍ക്കത്തയുമാണ്. കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിലയിലാണ്.