ന്യൂദല്‍ഹി: 2002ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ കാണാതായി. ഫോണ്‍ സംഭാഷണങ്ങള്‍, വാഹനങ്ങളുടെ സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്ക്, ഔദ്യോഗികമായ നടപടികള്‍ തുടങ്ങിയ പ്രധാനവിവരങ്ങള്‍ ഉള്‍പ്പെട്ട രേഖകളാണ് മോഡി സര്‍ക്കാര്‍ നശിപ്പിച്ചത്.

രേഖകള്‍ കാണ്‍മാനില്ലെന്നറിയിച്ച് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവി ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി സീനിയര്‍ ഗവണ്‍മെന്റ് കൗണ്‍സല്‍ എസ്.ബി വാകില്‍ വെളിപ്പെടുത്തി. 2002കലാപവുമായി മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതിയെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ കുറ്റസമ്മതം കലാപത്തിനിരയായവരെ ഞെട്ടിച്ചിട്ടുണ്ട്.