എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു
എഡിറ്റര്‍
Sunday 13th December 2015 1:18pm

saudi-workersജിദ്ദ: ക്വാസിം മേഖലയിലെ ഇരുന്നൂറില്‍പ്പരം ശുചീകരണ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള തൊഴില്‍ വകുപ്പിന്റെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

ജോലി സമയം വര്‍ദ്ധിപ്പിച്ചതിനെതിരേയും വേതനം ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കാനും വേണ്ടിയായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയത്.

തങ്ങളുടെ തൊഴില്‍ നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. സിറ്റി ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് ഒനൈസ പോലീസാണ് പ്രശ്‌നപരിഹാരത്തിനായി ഉദ്യോഗസ്ഥരെ അയയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

തുടര്‍ന്ന് തൊഴിലാളികളുടെ പ്രതിനിധികളുമായി ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കിയത്.

ഷിഫ്റ്റ് സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും ആഴ്ചയില്‍ ഒരു ദിവസം ഒഴിവുദിനമായി പരിഗണിക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍.

Advertisement