എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ ബി.ജെ.പിയില്‍ കൂട്ടരാജി: 200 പേര്‍ നമോവിചാര്‍ മഞ്ചില്‍ ചേര്‍ന്നു
എഡിറ്റര്‍
Tuesday 14th January 2014 5:31pm

b.j.1

കണ്ണൂര്‍: കണ്ണൂര്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ആരോപണ വിധേയനായ ജില്ലാ പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരുനൂറിലധികം പ്രവര്‍ത്തകരാണ് രാജിവച്ചത്. പാര്‍ട്ടി വിമതര്‍ രൂപീകരിച്ച നമോവിചാര്‍ മഞ്ചിലേക്ക് ചേരാനാണ് ഇവരുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മുന്‍ ജില്ലാ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതിയംഗവുമായ ഒ.കെ വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ വിമതര്‍ നമോവിചാര്‍ മഞ്ച് രൂപീകരിച്ചത്.

ജില്ലാ പ്രസിഡണ്ടിനെതിരെ ദേശീയ സംസ്ഥാന തലങ്ങളില്‍ നല്‍കിയ പരാതികളില്‍ ഫലം കാണാഞ്ഞതിനാലാണ് വിമതര്‍ പുതിയ സംഘടന രൂപീകരിച്ചത്.

പുതിയ സംഘടന രൂപീകരിച്ചതിന്റ പേരില്‍ വാസു മാസ്റ്റര്‍, എ.അശോകന്‍ എന്നിവരെ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ പരസ്യ പിന്തുണ നമോ വിചാര്‍ മഞ്ചിനുണ്ടെന്നാണ് സൂചന.

Advertisement