പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കെട്ടിയ വടം പൊട്ടി 20പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്. തിരക്ക് മൂലം വടം പൊട്ടിയതോടെ സമീപത്തുണ്ടായിരുന്നവര്‍ നിയന്ത്രണം വിട്ട് വീഴുകയാണുണ്ടായത്.

തിരക്കു നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നുള്ള പരാതി വ്യാപകമാകുന്നതിനിടെയാണ് സംഭവം. പമ്പയിലും സന്നിധാനത്തും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

Subscribe Us: