എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 റാങ്കിങ്: ഇന്ത്യ മൂന്നാമത്
എഡിറ്റര്‍
Friday 25th January 2013 12:08pm

ന്യൂദല്‍ഹി: ട്വന്റി-20 ക്രിക്കറ്റില്‍ റാങ്കിങ്ങില്‍ ഇന്ത്യ (119 പോയിന്റ്)  മൂന്നാംസ്ഥാനം നിലനിര്‍ത്തി. ഒന്നാം സ്ഥാനത്ത് ശ്രീലങ്ക (127) യും വിന്‍ഡീസ് (122) രണ്ടാമതും നില്‍ക്കുന്നു.

Ads By Google

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തുണ്ട്. സുരേഷ് റെയ്‌ന (9), യുവരാജ് സിങ് (13), ഗൗതം ഗംഭീര്‍ (17) എന്നിവരാണ് ആദ്യ ഇരുപതിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

എന്നാല്‍ ബൗളിങ്ങില്‍ ഇന്ത്യന്‍ കളിക്കാരുടെ മോശം പ്രകടനം വിളിച്ചോതുന്ന പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്.  16-ാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിന്‍ മാത്രമാണ് ബൗളിങ് പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍.

ബാറ്റിങ്ങില്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍, വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ എന്നിവരും ബോളിങ്ങില്‍ പാക്കിസ്ഥാന്റെ സയീദ് അജ്മലും ലങ്കയുടെ അജാന്ത മെന്‍ഡിസും യഥാക്രമം ആദ്യ രണ്ട് സ്ഥാനക്കാരായി.

Advertisement