തൃശ്ശൂര്‍: രണ്ടര വയസ്സുള്ള കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മുത്തച്ഛന്‍ ആത്മഹത്യയ്ക്ക്  ശ്രമിച്ചു. മണ്ണുത്തിക്കടുത്ത് മുക്കാട്ടുകര പത്രോസ് മൂലയില്‍ പെല്ലിശേരി വീട്ടില്‍ മേജോയുടെ മകള്‍ ഏയ്ഞ്ചല്‍ ആണ് കൊല്ലപ്പെട്ടത്.

ഒരു കൈപ്പത്തി അറ്റുവീഴുമെന്ന അവസ്ഥയിലായിരുന്നു. അടുത്ത വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ജോര്‍ജിന്റെ ഭാര്യയുടെ നിലവിളി കേട്ടാണ് പരിസരവാസികള്‍ എത്തിയത്.

ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മുത്തശ്ശന്‍  ജോര്‍ജ് 20 വര്‍ഷമായി മാനസികരോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെയും അക്രമ സ്വഭാവം കാണിച്ചിരുന്നില്ലെന്നും ഇത് ആദ്യമായാണ് ഇത്തരം സംഭവം ഉണ്ടായതെന്നും പോലീസ് പറഞ്ഞു. പനിയായിരുന്ന കുട്ടിയ്ക്ക് ജോര്‍ജ് രാവിലെ രണ്ട് ഹോമിയോ ഗുളികള്‍ കൊടുത്തിരുന്നു. കുട്ടി വീണ്ടും ഗുളികയ്ക്കായി വാശിപിടിച്ചു.

അപ്പോഴാണ് ജോര്‍ജ് കുട്ടിയുടെ ഞരമ്പുകള്‍ മുറിച്ചത്. കുട്ടിയുടെ ദേഹത്തെ രക്തം കണ്ടതോടെ പരിഭ്രാന്തനായി ജോര്‍ജം സ്വയം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഈ സമയം കുടുംബയോഗം കഴിഞ്ഞ് തിരിച്ചെത്തിയ മുത്തശ്ശി ദേഹമാസകലം രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. ഉടന്‍തന്നെ അവര്‍ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.