എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പിതാവിനു മുമ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തു
എഡിറ്റര്‍
Friday 17th March 2017 10:22am

 


13ഉം 15ഉം വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്.


അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പിതാവിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഗുജറാത്തിലെ ദഹൂദ് ജില്ലയിലെ ദേവഗദ് ബാരിയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

പിതാവിനെയും രണ്ടു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയശേഷം വാഹനത്തില്‍വെച്ച് ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

13ഉം 15ഉം വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പിതാവിന്റെ ബുത്പാഗ്ല ഗ്രാമത്തിലുള്ള കടയിലെത്തിയ പ്രതികള്‍ മൂവരേയും കാറിലേക്ക് വലിച്ചിടുകയായിരുന്നു.

പ്രതികളില്‍ നാലുപേര്‍ രണ്ടു മോട്ടോര്‍ സൈക്കിളുകളിലായി കാര്‍ പിന്തുടരുകയായിരുന്നു. സംഭവത്തിനു പിന്നില്‍ 13 പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.


Also Read: ‘പീഡിപ്പിച്ചതല്ല, ലാളിച്ചതാണ്, ഇതുകണ്ട് കുട്ടിയുടെ അമ്മ തെറ്റിദ്ധരിച്ചതാണ്’: പീഡനക്കേസില്‍ ബി.ജെ.പി നേതാവിനെ ന്യായീകരിച്ച് പൊലീസ് റിപ്പോര്‍ട്ട്


പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം പ്രതികള്‍ മന്ധാവ് ഗ്രാമത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് തങ്ങളെ ഇറക്കിവിടുകയായിരുന്നെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

കുടുംബത്തോടുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. നിരോധിത മദ്യം വിറ്റതിന് പെണ്‍കുട്ടികളുടെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നെന്നും പ്രതികളിലൊരാളായ കുമാത് ബാരിയാണ് തനിക്കു മദ്യം തന്നതെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നെന്നും ഇതിന്റെ പ്രതികാരമായാണ് കുടുംബത്തെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുമത് ബാരിയ, ഗോപിനാഥ് ബാരിയ, നര്‍വത്ത് ബാരിയ, സുരേഷ് നായിക്, ഗോപ്‌സിന്‍ ബാരിയ എന്നിവരാണ് അറസ്റ്റിലായത്.

 

Advertisement