പത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ്ടായ തര്‍ക്കത്തിനിടയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കുലശേഖരപതി സൈനുദീന്റെ മകന്‍ ആസാദ്(30), മീരാ സാഹിബ് (60) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഗുരുതരപരിക്കേറ്റ മീരാ സാഹിബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

അടിപിടിക്കിടയില്‍ ആസാദിന്റെ സഹോദരന്‍മാരായ അന്‍സാരി, അല്‍ അമീന്‍, മീരാ സാഹിബിന്റെ ഭാര്യ ഐഷ എന്നിവര്‍ക്ക് പരിക്കേറ്റു.