കൊച്ചി: കൊച്ചി: രാജ്യദ്രോഹസ്വഭാവമുള്ള പുസ്തകം കൈവശം വെച്ചതിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു നൗഷാദ്, ഡോ.റെനീഫ് എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലുള്ള പബ്ലിഷിംഗ് കമ്പനിക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സര്‍ഫ്രാസ് നവാസ് എഴുതിയ പുസ്തകമാണ് നൗഷാദില്‍നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ജനാധിപത്യവ്യവസ്ഥക്കെതിരേ മുസ്ലിംകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ‘ജിഹാദ് ‘ എന്ന പുസ്തകമാണ് ഡോ. റനീഫില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തുന്ന വിവരങ്ങളടങ്ങിയതാണ് പുസ്തകമെന്ന് പോലീസ് അറിയിച്ചു.

ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളാണ് ഡോ. റെനീഫ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ സര്‍ഫ്രാസ് നവാസാണോ പുസ്തകം എഴുതിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.