ഇടുക്കി: ഇടുക്കി കുമളിയില്‍ മദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പത്തുമുറി സ്വദേശികളായ രാരിക്കുട്ടന്‍(45), കവിയരശന്‍(38) എന്നിവരാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായ ശിവകുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടപോയി. വിഷമദ്യമാണോ ഇവര്‍ കഴിച്ചതെന്ന് വ്യക്തമല്ല.