കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍. ബി.ജെ.പി പ്രവര്‍ത്തകനും പിണറായി പുത്തന്‍കണ്ടം സ്വദേശിയുമായ വിനോദ് കൃഷ്ണന്‍. ഇംഗ്ലണ്ട് സ്വദേശി ഫെഡറിക് എന്നിവരാണ് പിടിയിലായത്.

വൈകീട്ടോടെയാണ് സംഭവം. വിനോദിനൊപ്പമാണ് ഫെഡറിക് താമസിച്ചിരുന്നത്. ഇവര്‍ ദുരുദ്ദേശ്യത്തോടെയാണോ മുഖ്യമന്ത്രിയുടെ വീട്ടില്‍ കടന്നതെന്ന കാര്യം വ്യക്തമല്ല. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.