എഡിറ്റര്‍
എഡിറ്റര്‍
ബൈക്ക് യാത്രികന്‍ നടുറോഡില്‍ കത്തിയെരിയുമ്പോള്‍ വീഡിയോ എടുത്ത് രസിച്ച് നാട്ടുകാര്‍
എഡിറ്റര്‍
Saturday 13th May 2017 10:07am

ബീഡ്(മഹാരാഷ്ട്ര): അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ നടുറോഡില്‍ കത്തിയെരിയുമ്പോള്‍ വീഡിയോ എടുത്ത് രസിച്ച് നാട്ടുകാര്‍. ഹൈവേയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടുപേരും അപകടത്തില്‍ മരിച്ചു.

കത്തിയെരിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമുണ്ടായ ഉടന്‍ തകര്‍ന്ന ബൈക്കിനടിയില്‍പ്പെട്ട ഇയാളുടെ ദേഹത്ത് തീപടര്‍ന്ന് പിടിക്കുകയായിരുന്നു.


Dont Miss ജിഷ്ണു കേസില്‍ തിരിച്ചടി; നെഹ്‌റു കോളേജില്‍ നിന്നും ശേഖരിച്ച രക്തക്കറയില്‍ ഡി.എന്‍.എ പരിശോധന നടത്താനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം


എന്നാല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആരും തന്നെ ഇയാളെ രക്ഷിക്കാനായി മുന്നോട്ട് വന്നില്ല. പകരം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു പലരുമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏറെ നേരം കഴിഞ്ഞ് പൊലീസ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ബൈക്ക് യാത്രികന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇത്രയും ക്രൂരമായി ഒരാള്‍ മരണത്തോടു മല്ലടിക്കുന്നത് കണ്ടിട്ടും രക്ഷിക്കാനായി ഒരാള്‍ പോലും മുന്നോട്ടു വരാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

മനസാക്ഷിയുള്ള ഒരാള്‍ പോലും അക്കൂട്ടത്തിലുണ്ടായില്ലെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ദുരന്തത്തിന്റെ നേര്‍ചിത്രം പ്രചരിപ്പിക്കാനുള്ള തിരക്കില്‍ ഒരു മനുഷ്യജീവന് തെല്ലുംവിലകല്‍പ്പിക്കാത്തവരായി ആളുകള്‍ മാറിയെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

Advertisement