എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്
എഡിറ്റര്‍
Thursday 21st November 2013 9:43pm

gold-coins

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. സോക്‌സിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ദുബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

നവംബര്‍ ഒമ്പതിന് കരിപ്പൂരില്‍ ഗ്ലാസിന്റേയും സ്പൂണിന്റേയും രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.

ദുബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് അന്നും സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം കടത്തിയ എയര്‍ ഹോസ്റ്റസുമാര്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് സ്വര്‍ണക്കടത്തുമായി ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് തെളിയുകയും ചെയ്തിരുന്നു.

അമ്പതിലേറെ തവണ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്ന് പിടിയിലായ എയര്‍ഹോസ്റ്റസുമാര്‍ മൊഴി നല്‍കിയിരുന്നു. 32 കിലോ സ്വര്‍ണമാണ് ഇവര്‍ ആകെ കടത്തിയത്.

സ്വര്‍ണക്കടത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വീണ്ടും സ്വര്‍ണം കടത്തിയിരിക്കുന്നത്.

Advertisement