നിലമ്പൂര്‍:വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഢ്യന്‍പാറവെള്ളച്ചാട്ടത്തില്‍വീണ് രണ്ട് പേര്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശികളായ ജനീഷ്, അമീര്‍ സാദിഖ് എന്നിവരാണ് മരിച്ചത്.

ചരിഞ്ഞുള്ള വെള്ളച്ചാട്ടത്തിനകത്ത് ഒളിഞ്ഞിരിക്കുന്ന ചെറിയ കിണറുകള്‍പോലുള്ള കുഴികളെക്കുറിച്ച് ഇവിടെ വരുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.

മലപ്പുറംജില്ലയില്‍ സഞ്ചാരികളെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിക്കുന്ന വിനോദകേന്ദ്രങ്ങളിലൊന്നാണ് ആഢ്യന്‍പാറവെള്ളച്ചാട്ടം. ഏതുസമയത്തും വന്‍തിരക്ക് അനുഭവപ്പെടാറുള്ള ഇവിടെ ഇക്കാരണംകൊണ്ടുതന്നെ അപകടത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇവിടെ ലൈഫ്ഗാര്‍ഡിനെ നിയമിക്കണമെന്നും മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ചാലിയാര്‍ പഞ്ചായത്ത് അധികൃതര്‍ ഇതേവരെ പരിഗണിച്ചിട്ടില്ല.