എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു കുഞ്ഞുങ്ങളെ നഗ്നരാക്കി ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചു
എഡിറ്റര്‍
Monday 22nd May 2017 8:53am

താനെ: ബേക്കറി കടയില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചെന്നാരോചിച്ച് രണ്ട് ആണ്‍കുട്ടികളെ നഗ്നരാക്കി ചെരുപ്പുമാലയണിയിച്ച് നടത്തിച്ചു.

പ്രേംനഗര്‍ മേഖലയിലെ ഉല്ലാസ്‌നഗര്‍ ടൗണ്‍ഷിപ്പില്‍ ശനിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

എട്ടും ഒമ്പതും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇവര്‍ ബേക്കറിയില്‍ നിന്നും ‘ചാക്ലി’ എന്ന സ്‌നാക്ക് ഉടമസ്ഥന്റെ അനുവാദം കൂടാതെ എടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ രോഷംപൂണ്ടാണ് കടയുടമ മെഹമൂദ് പത്താന്‍ കുട്ടികളെ പീഡിപ്പിച്ചത്.

മെഹമൂദ് മക്കളുടെ സഹായത്തോടെ കുട്ടികളെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇവരുടെ വസ്ത്രമുരിഞ്ഞശേഷം ചെരുപ്പുമാല അറിയിച്ച് തെരുവിലൂടെ നടത്തിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.


Must Read: യു.പിയിലെ ദളിതര്‍ക്കെതിരായ അതിക്രമം: ജന്തര്‍മന്ദറില്‍ വന്‍ദളിത് പ്രക്ഷോഭം; പൊലീസ് വിലക്ക് വകവെക്കാതെ അണിനിരന്നത് അരലക്ഷത്തോളം പേര്‍


പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി അടിസ്ഥാനത്തില്‍ ബേക്കറി ഉടമയ്ക്കും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisement