കൊല്ലം: വര്‍ക്കല ഇടവയില്‍ മല്‍സ്യബന്ധനബോട്ട് മറിഞ്ഞ് കാണാതായ 16 പേരെയും രക്ഷപ്പെടുത്തി. ഇടവക്കടുത്ത് ഓടയത്താണ് ബോട്ട്മറിഞ്ഞത്. നാട്ടുകാര്‍ വള്ളങ്ങളുമായെത്തി രക്ഷിക്കുകയായിരുന്നു.

വര്‍ക്കല ചിലക്കൂരില്‍ നിന്നും മല്‍സ്യബന്ധനത്തിനുപോയ വള്ളങ്ങളാണ് മറിഞ്ഞത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞവള്ളങ്ങള്‍ കരക്കെത്തിക്കാന്‍ ശ്രമം തുടരുന്നുണ്ട്.

Subscribe Us: