എഡിറ്റര്‍
എഡിറ്റര്‍
തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
എഡിറ്റര്‍
Thursday 9th January 2014 11:53pm

thalassery

തലശ്ശേരി: തലശ്ശേരി ചെണ്ടയാടില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.

എ.പി അശോകന്‍, ഷിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ ഒരാളുടെനില ഗുരുതരമാണ്.

ഏറെ നാളായി കണ്ണൂരിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷങ്ങള്‍ നടന്നു വരികയായിരുന്നു.

കഴിഞ്ഞ മാസം കണ്ണൂര്‍ പയ്യന്നൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു.

പെരുമ്പ സ്വദേശിയായ വിനോദ് കുമാര്‍ എന്നയാളായിരുന്നു അന്ന് മരിച്ചത്. രണ്ട് പേര്‍ക്ക് വെട്ടേറ്റ് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് അന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നത്.

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി കണ്ണൂരില്‍ ഹര്‍ത്താലും നടത്തിയിരുന്നു.

Advertisement