മലപ്പുറം: കൊടിഞ്ഞിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തു. കാഞ്ഞിരക്കുറ്റി സ്വദേശി സുഹൈല്‍, പറവണ്ണ സ്വദേശി മുഹമ്മദ് അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തേ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിപിന്‍ വധവുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തു.

ആഗസ്റ്റ് 25ന് രാവിലെ ഏഴുമണിയോടെയാണ് തിരൂര്‍ ബി.പി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികില്‍ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട് വിപിന്‍.


‘ഇരുട്ടിനെ പേടിക്കുന്ന ദൈവം’; പേടി കാരണം തന്നെ സെല്ലില്‍ അടയ്ക്കരുതെന്ന് ആള്‍ദൈവം റാം റഹീം അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍


ഇസലാം മതം സ്വീകരിച്ചതിനാണ് ആര്‍.എസ.എസ് ക്രിമിനല്‍ സംഘം കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയത്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി പാലാ പാര്‍ക്കിന് സമീപത്ത് വെച്ചാണ് സഹോദരീ ഭര്‍ത്താവടക്കമുള്ള ആര്‍.എസ്.എസ് സംഘം ഫൈസലിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.