അഹമ്മദാബാദ്: അഹമ്മദാബാദ് ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റൈഡറുടെ സെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലാന്റ് തിരിച്ചടിക്കുന്നു. റൈഡറുടെ സെഞ്ച്വറിയും വില്ല്യംസണിന്റെ 87 റണ്‍സ് നോട്ടൗട്ടുമാണ് കിവീസിന് ശക്തി പകര്‍ന്നത്.

രണ്ട് വിക്കറ്റിന് 69എന്ന നിലയില്‍ കളിതുടര്‍ന്ന ന്യൂസിലാന്റ് ഒടുക്കം കളിനിര്‍ത്തുമ്പോള്‍ 331 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487ന് ഒപ്പമെത്തണമെങ്കില്‍ അവര്‍ക്ക് 156 റണ്‍സ് കൂടി വേണം.അവസാന ഓവറില്‍ ശ്രീശാന്താണ് റൈഡറെ എല്‍ബിഡബ്ലൂവില്‍ കടുക്കി.

ഹര്‍ഭജന്‍സിങ്, സഹീര്‍ഖാന്‍ ഒന്നുവീതവും പ്രാഗ്യാന്‍ ഓജ രണ്ടും വിക്കറ്റാണ് നേടിയത്.