ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 113 റണ്‍സിന്റെ ജയം. 415 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 301 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിന്റെ മുഷ്ഫിക്കര്‍ റഹിം ആദ്യ ടെസ്റ്റ് സെഞ്ച്വറി (101) നേടി. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.