എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്ത ടെസ്റ്റ്: സച്ചിന്‍ പുറത്തായി
എഡിറ്റര്‍
Thursday 7th November 2013 10:29am

sachin-last

കൊല്‍ക്കത്ത: വിടവാങ്ങള്‍ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. 10 റണ്‍സ് മാത്രമാണ് സച്ചിന് എടുക്കാനായത്.

24 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത സച്ചിന്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ പന്തില്‍ എല്‍.ബി.ഡബ്യുവില്‍ കുരുങ്ങിയാണ് പുറത്തായത്.

കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ഇതോടെ നഷ്ടമായി.

ശിഖര്‍ ധവാന്‍ (23), മുരളി വിജയ് (26), ചേതേശ്വര്‍ പൂജാര (17) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കേ 152 റണ്‍സ് പിന്നിലാണ് ഇന്ത്യ. വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 234 റണ്‍സ് നേടിയിരുന്നു.

ടിനോ ബെസ്റ്റിന്റെ എറിഞ്ഞ 21ാം ഓവറില്‍ സിംഗിള്‍ എടുത്താണ് സച്ചിന്‍ സ്‌കോറിംഗ് ആരംഭിച്ചത്. ഷില്ലോംഗ്‌ഫോര്‍ഡ് എറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറികള്‍ സച്ചിന്‍ എടുത്തിരുന്നു.

എന്നാല്‍ ഇന്നിങ്‌സ് അധികം നീണ്ടില്ല. ഈഡന്‍ ഗാര്‍ഡനിലേത് സച്ചിന്റെ 199ാം ടെസ്റ്റ് മത്സരമാണിത്.

Advertisement