എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി ഏകദിനം: വിന്‍ഡീസിന് ബാറ്റിങ്
എഡിറ്റര്‍
Thursday 21st November 2013 1:22pm

west-indies

കൊച്ചി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു.

ടെസ്റ്റ് മത്സരത്തില്‍ 2-0 ന് ഇന്ത്യയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനായി ഇത്തവണ വെസ്റ്റ് ഇന്‍ഡീസിന് അല്പമൊന്ന് വിയര്‍ക്കേണ്ടി വരും.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടീം ആദ്യമായി കളത്തിലിരിക്കുന്ന ഈ മത്സരം ആരാധകര്‍ ഏറെ ആവേശപൂര്‍വമാണ് നോക്കിക്കാണുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പകലും രാത്രിയിലുമാണ് മത്സരം.

കാണികളെ രാവിലെ 10.30 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു. കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് ഒരുക്കം പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

Advertisement