എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം
എഡിറ്റര്‍
Saturday 12th January 2013 12:50am

രാജ്‌കോട്ട്: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിന്റെ 326 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് നേടാനായത് 316 റണ്‍സ് മാത്രമായിരുന്നു. ഒമ്പത് റണ്‍സ് ജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ (0-1) ലീഡ് നേടി.

Ads By Google

10 ഓവറില്‍ 44 റണ്‍സ്  മാത്രം വഴങ്ങി നാല്  ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത ജെയിംസ് ട്രെഡ്വെല്‍ കളിയിലെ കേമനായി. രണ്ടാം മത്സരം ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കും.

96 പന്തില്‍ 85 റണ്‍സെടുത്ത ഇംഗ്‌ളീഷ് ഓപണര്‍ ഇയാന്‍ ബെല്ലാണ് ടോപ്  സ്‌കോറര്‍. ഓപണറും ക്യാപ്റ്റനുമായ അലിസ്റ്റര്‍ കുക് 83 പന്തില്‍ 75 റണ്‍സ് നേടി. കെവിന്‍ പീറ്റേഴ്‌സന്‍  (44), ഇയോണ്‍ മോര്‍ഗന്‍ (41) എന്നിവരും മികച്ച സംഭാവന നല്‍കി.

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ സമിത് പട്ടേല്‍ 20 പന്തില്‍ 44ഉം ക്രെയ്ഗ് കീസ്വെറ്റര്‍ 20 പന്തില്‍ 24ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

52 പന്തില്‍ 52 റണ്‍സെടുത്ത ഓപണര്‍ ഗൗതം ഗംഭീറും 54 പന്തില്‍ 61 റണ്‍സടിച്ച യുവരാജ് സിങ്ങും 49 പന്തില്‍ 50 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുമാണ് ഇന്ത്യന്‍ നിരയിലെ അര്‍ധ ശതകക്കാര്‍.

അജിന്‍ക്യ രഹാനെ 47 റണ്‍സ് സ്വന്തമാക്കി. 25 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ എം.എസ് ധോണിയും 16 പന്തില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്ന ഭുവനേശ്വര്‍ കുമാറും പ്രതീക്ഷയ്‌ക്കൊത്ത് കളിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്താക്കാന്‍ കഴിഞ്ഞില്ല.

22 പന്തില്‍ ഒരു ഫോറടക്കം 15 റണ്‍സ് മാത്രമെടുത്ത് വിരാട് കോഹ് ലിയുടെ ആരാധകരുടെ പ്രതീക്ഷ വീണ്ടും തകര്‍ത്തു.

Advertisement