എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റ് ആരാധകര്‍ക്കായി 1983
എഡിറ്റര്‍
Tuesday 19th February 2013 10:26am

നിവിന്‍ പോളി, അനൂപ്‌മേനോന്‍ എന്നിവരെ മുഖ്യകഥാപാത്രമാക്കി മാധ്യമ ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 1983.

Ads By Google

1983ല്‍  കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ ഐതിഹാസികമായ ലോകകപ്പ് വിജയത്തോടെ ഇന്ത്യയില്‍ തരംഗമായ ക്രിക്കറ്റും അതിന് ശേഷമുണ്ടായ മാറ്റങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഷംസ് ഫിലിംസിന്റെ ബാനറില്‍ ഷംസുദീന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എബ്രിഡ് ഷൈന്‍, ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്നു. മമ്മൂട്ടി – മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രമായ ബെസ്റ്റ് ആക്ടറിന്റെ തിരക്കഥാകൃത്താണ് ബിപിന്‍ ചന്ദ്രന്‍.

ക്രിക്കറ്റ് നൊസ്റ്റാള്‍ജിയയുടെ സുഖമുള്ള ഓര്‍മ്മകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ക്രിക്കറ്റ് ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് രസകരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് എബ്രിഡ് ഷൈന്റെ 1983.

ചിത്രത്തില്‍ രാജീവ് പിള്ളയും ഗ്രിഗറിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപിസുന്ദറാണ് സംഗീത സംവിധായകന്‍. കല – അജയന്‍ മങ്ങാട്ട്, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റീല്‍സ് – അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ഷൊര്‍ണ്ണൂര്‍.

Advertisement