ന്യൂദല്‍ഹി: ചൈനയുമായി 1962ല്‍ ഉണ്ടായതു പോലുള്ള ഒരു യുദ്ധം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്. ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിലെ ചൈനയുടെ താത്പര്യമെന്തന്ന് അറിയില്ല. ഉദ്ദേശങ്ങള്‍ മാറുമ്പോള്‍ അത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തും . ഒരു ദേശീയ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈന വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി തദ്ദേശവാസികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങിനെ ചൈന നടത്തുന്ന വികസനത്തിന്റെ ഉദ്ദേശങ്ങള്‍ മാറുമോയെന്നാണ് ഇന്ത്യയെ ആശങ്ക പെടുത്തുന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കുന്നതായും 1962 തിനേക്കാള്‍ മെച്ചപ്പെട്ട ബന്ധമാണ് ഇന്ത്യയും-ചൈനയും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

ചൈനയുടെ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ പ്രത്യേക താത്പര്യങ്ങളും ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഭീകരത നേരിടാന്‍ അമേരിക്ക നല്‍കുന്ന സഹായം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന ആശങ്കയുള്ളതായും വി.കെ.സിംഗ് പറഞ്ഞു.