തൃശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. പാവറട്ടിയിലാണ് സംഭവം. എങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് ആത്മഹത്യ ചെയ്തത്. 19 വയസായിരുന്നു.

ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വാദം.

അതേസമയം വിനായകന്റെ മരണത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസിന്റെ മര്‍ദ്ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.