എഡിറ്റര്‍
എഡിറ്റര്‍
നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു
എഡിറ്റര്‍
Friday 28th September 2012 9:05am

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. പതിനാറ് യാത്രക്കാരും മൂന്ന് ജോലിക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല.

കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും പറന്നുപൊങ്ങി മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് തീപിടിക്കുകയായിരുന്നു. തകര്‍ന്ന വിമാനം മനോഹര നദിയുടെ തീരത്തേയ്ക്ക് കൂപ്പുകുത്തി.

Ads By Google

കാഠ്മണ്ഡുവില്‍ നിന്നും എവറസ്റ്റിലെ ലുക്‌ലയിലേക്ക് പോകുകയായിരുന്നു വിമാനം. അപകട കാരണം വ്യക്തമല്ല. പര്‍വതാരോഹകരുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രമാണ് ലുക്‌ല.

സിറ്റ എയറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡോണിയര്‍ എയര്‍ക്രാഫ്റ്റാണ് ഇന്ന് രാവിലെ 6.30ഓടെ അപകടത്തില്‍പ്പെട്ടത്. രണ്ട് വര്‍ഷത്തിനിടിയില്‍ നേപ്പാളിലുണ്ടാകുന്ന ആറാമത്തെ വിമാനപകടമാണ് ഇത്.

ഇക്കഴിഞ്ഞ മെയ് 15ന് നേപ്പാളില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനം തകര്‍ന്ന് പ്രമുഖ ബാലതാരം തരുണി സച്‌ദേവും അമ്മയും ഉള്‍പ്പെടെ 15 പേര്‍ മരിച്ചിരുന്നു. ഹിമാലയത്തിലെ തൊറോങ് ലാ മലയിടുക്കിന് താഴ്‌വാരത്തുള്ള പ്രശസ്തമായ മുക്തിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടക സംഘമായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്.

Advertisement