ലണ്ടന്‍: ബ്രിട്ടണിലെ മാഞ്ചസ്റ്ററിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന സംഗീത നിശയിലാണ് സ്‌ഫോടനം ഉണ്ടായത്.

പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്ക് ഇടെയാണ് സ്‌ഫോടനം ഉണ്ടായത്. 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദി ആക്രമണം ആണെന്നാണ് ബ്രിട്ടീഷ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Also Read: ‘ ഓമനക്കുട്ടന്റെ വിധി ഇതാവരുത്’; സംവിധായകനു പിന്നാലെ നല്ല സിനിമയെ കയ്യൊഴിയരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് ആസിഫ് അലിയും


അയ്യായിരത്തോളം ആളുകളാണ് സംഗീത നിശയില്‍ പങ്കെടുത്തിരുന്നത്. സംഗീത നിശ നടന്ന വേദിക്ക് പുറത്താണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടു എന്നും പറയപ്പെടുന്നു.