Categories

ടെലകോം മേഖലയിലെ സ്വദേശിവത്ക്കരണം: സൗദിയിലെ 1864 മൊബൈല്‍ ഷോപ്പുകള്‍ പൂട്ടിച്ചു

labor_telecom

റിയാദ്: ടെലകോം മേഖല സ്വദേശിവത്ക്കരിക്കുന്നതിന്റെ ഭാഗമായി സൗദിയിലെ 1864 മൊബൈല്‍ഷോപ്പുകള്‍ പൂട്ടിച്ചു. ടെലകോം മേഖലയില്‍ 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ പദ്ധതി.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കടകള്‍ പൂട്ടിയത്. മക്കയിലെ 508 കടകളും ആസിറിലെ 499 കടകളും ഈസ്റ്റേണ്‍ പ്രവിശ്യയിലെ 203 മൊബൈല്‍ഷോപ്പുകള്‍ക്കുമാണ് താഴുവീണത്. മദീന,ക്വാസിം, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലെ മൊബൈല്‍ഷോപ്പുകള്‍ക്കും ഉടന്‍ തന്നെ താഴുവീഴുമെന്നാണ് അറിയുന്നത്.

സാമൂഹികസാമ്പത്തികമന്ത്രാലയവും ഗ്രാമീണ്-മുനിസിപ്പല്‍ മന്ത്രാലയവും ഐ.ടി മന്ത്രാലയവും ഒറ്റക്കെട്ടായാണ് സൗദി മേഖലയിലെ ടെലകോം മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

സൗദി പൗരന്‍മാര്‍ ജോലി ചെയ്യാത്ത 883 ഷോപ്പുകള്‍അടച്ചുപൂട്ടണമെന്ന നിര്‍ദേശം കഴിഞ്ഞ മാസം തന്നെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

Tagged with: