എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗത്തെ ചെറുത്ത് ഓടി രക്ഷപ്പെടുന്നതിനിടെ 18കാരി ട്രെയിന്‍ തട്ടി മരിച്ചു; പീഡനശ്രമം പ്രാഥമിക കൃത്യത്തിന് പുറത്തിറങ്ങിയപ്പോള്‍
എഡിറ്റര്‍
Tuesday 21st February 2017 5:36pm

 

ഭോപ്പാല്‍: ബലാത്സംഗശ്രമത്തെ ചെറുത്ത് ഓടി രക്ഷപ്പെടുന്നതിനിടെ 18കാരി ട്രെയിന്‍ തട്ടി മരിച്ചു. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടി ദാരുണമായി മരണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെനടന്ന സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.


Also read പരാജയ ഭീതിയില്‍ മോദി യു.പി തെരഞ്ഞെടുപ്പ് റാലിയില്‍ ജാതീയതയും വര്‍ഗ്ഗീയതയും കലര്‍ത്തുന്നു: മായാവതി 


ശൗചാലയങ്ങള്‍ ഇല്ലാത്ത ഗ്രാമത്തില്‍ പുലര്‍ച്ചെ ആളുകള്‍ പുറത്ത് പോകുന്നത് പതിവായിരുന്നു. ഇന്നലെ രാവിലെ 5.30ന് പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോള്‍ ഗ്രാമത്തിലെ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പിതാവ് പറയുന്നത്. അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ കുട്ടി ഓടിയത് റെയില്‍വേ ട്രാക്കിലേക്കായിരുന്നു. ഓടുന്നതിനിടയില്‍ ട്രെയിന്‍ ഇടിച്ച കുട്ടി മരണപ്പെടുകയായിരുന്നെന്നും കുട്ടിയുടെ അച്ഛന്‍ പൊലീസിനോട് പറഞ്ഞു.


Dont miss എ.ബി.വി.പി പ്രതിഷേധം; ദല്‍ഹി സര്‍വകലാശാലയില്‍ ഉമര്‍ ഖാലിദും ഷെഹ്‌ല റാഷിദും പങ്കെടുക്കുന്ന സെമിനാര്‍ മുടങ്ങി 


പെണ്‍കുട്ടിയുടെ ശവസംസ്‌കാരത്തിനുശേഷമാണ് പിതാവ് ബലാത്സംഗ ശ്രമം നടന്നതായി പരാതിപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് എറിയുകയായിരുന്നെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണന്നും പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ഭൂരിഭാഗം കുടുംബങ്ങളും സ്വന്തമായി ശൗചാലയങ്ങള്‍ ഇല്ലാത്തവരാണ്. 11.2 മില്ല്യണ്‍ കുടുംബങ്ങളില്‍ 52 ശതമാനത്തിനും പ്രാഥമിക കൃത്യത്തിനുള്ള സൗകര്യങ്ങള്‍ നിലവിലില്ല.

Advertisement