എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ 18 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി
എഡിറ്റര്‍
Wednesday 12th March 2014 11:27am

rape

മുംബൈ: യാത്രക്കൂലി സംബന്ധിച്ച് ഓട്ടോ ഡ്രൈവറോട് തര്‍ക്കിച്ച 18 വയസുകാരി പട്ടാപ്പകല്‍ കൂട്ടബലാത്സംഗത്തിനിരയായി.

നഗരത്തിലെ കാന്തിവല്ലി പ്രദേശത്താണ് സംഭവം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഉപദ്രവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഓടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

അതിനിടെ അടുത്തുള്ള റസ്റ്ററന്റിലേക്ക് കയറിയ പെണ്‍കുട്ടിയെ സഹായിക്കാന്‍ ഹോട്ടലുടമ തയ്യാറായില്ല.

പെണ്‍കുട്ടി വേറെ ഓട്ടോയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.

പെണ്‍കുട്ടിയെ ആക്രമിക്കുന്നത് കണ്ട ആ വഴി വന്ന ബൈക്ക്  യാത്രക്കാരന്‍ ആക്രമികളിലൊരാളെ അടിച്ച് വീഴ്ത്തി.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയെന്നും തുടര്‍ന്ന് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബാല്‍സിങ് രാജ്പുട് പറഞ്ഞു.

Advertisement