കൊരപുട്: ഒറീസയില്‍ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദസമന്തപുരില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അയല്‍ഗ്രാമത്തില്‍ ദസറയോടനുബന്ധിച്ചു നടന്ന നാടന്‍ കലാപരിപാടികള്‍ കണ്ടു മടങ്ങുകയായിരുന്നു ഇവര്‍.

ബേധാപദര്‍, മംഗലഗുഡ, ബംഗഗുഡ, സെബിതൊതഗുഡ ഗ്രാമവാസികളാണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍ ട്രക്കില്‍ നാല്‍പ്പത് യാത്രക്കാരുണ്ടായിരുന്നു.

Subscribe Us: